ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു ബോർഡ് പരീക്ഷകളുടെ സമയം കുറയ്ക്കാൻ സാദ്ധ്യത. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകൾ അരമണിക്കൂറാക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
അതത് വിഷയങ്ങളിൽ നിന്ന് ഒബ്ജക്ടീവ് ചോദ്യങ്ങളാകും ഉണ്ടാവുകയെന്നും അധികൃതർ വ്യക്തമാക്കുന്നു. തീയതിയും നിബന്ധനകളും ജൂൺ ഒന്നിന് പ്രഖ്യാപിക്കും. സംസ്ഥാനങ്ങൾ സമർപ്പിച്ച നിർദേശങ്ങൾ കൂടി വിലയിരുത്തിയ ശേഷമാകും കേന്ദ്ര സർക്കാർ അന്തിമ നിലപാട് സ്വീകരിക്കുക. ജൂലായ് അവസാനം പരീക്ഷ നടത്താനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |