ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.36 ആയി കുറഞ്ഞു. അഞ്ച് ദിവസമായി ടി.പി.ആർ 10ൽ താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ രാജ്യത്ത് 1,73,790 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 45 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
തമിഴ്നാട് (31,079), കർണാടക (22,823), കേരളം (22,318), മഹാരാഷ്ട്ര (20,740), ആന്ധ്രാപ്രദേശ് (14,429) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. 3,617 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 22.28 ലക്ഷം ആളുകളാണ്. 2,84,601 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 90.80 ശതമാനമായി. 2,51,78,011 പേരാണ് രാജ്യത്തെ ആകെ രോഗമുക്തർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |