SignIn
Kerala Kaumudi Online
Saturday, 27 April 2024 6.19 AM IST

എയർമാർഷൽ വിവേക് റാം ചൗധരി വ്യോമസേനാ ഉപമേധാവി

airmarshal-vivek-ram-chou

ന്യൂഡൽഹി: എയർമാർഷൽ വിവേക് റാം ചൗധരി പുതിയ വ്യോമസേനാ ഉപമേധാവിയാകും. ഇപ്പോഴത്തെ ഉപമേധാവി എയർമാർഷൽ എച്ച്.എസ്. അറോറ ജൂൺ 30ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. പാകിസ്ഥാൻ, ചൈന അതിർത്തി അടക്കം നിയന്ത്രിക്കുന്ന വ്യോമസേനയുടെ പശ്ചിമ കമാൻഡ് മേധാവിയാണ് നിലവിൽ എയർമാർഷൽ വിവേക് റാം ചൗധരി. ചൗധരി സ്ഥാനമൊഴിയുമ്പോൾ ഡൽഹിയിൽ എയർ ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ പദവി വഹിക്കുന്ന തെലങ്കാന സ്വദേശി എയർമാർഷൽ ബല്ലഭ രാധാ കൃഷ്ണ പുതിയ പശ്ചിമ കമാൻഡ് മേധാവിയാകും. പ്രയാഗ്‌രാജ് ആസ്ഥാനമായ സെൻട്രൽ എയർകമാൻഡ് മേധാവിയായി എയർമാർഷൽ ആർ.ജെ. ഡക്ക്‌വർത്തിനെയും നിയമിച്ചിട്ടുണ്ട്.

പുതിയ വ്യോമസേനാ ഉപമേധാവിയാകുന്ന ചൗധരി 1982ലാണ് സേനയിൽ കമ്മിഷൻഡ് ഓഫീസറായി നിയമിതനാകുന്നത്. 38 വർഷം നീണ്ട കരിയറിൽ സേനയുടെ സുഖോയ് 30, മിഗ് 29, മിഗ് 21, മിഗ് 23എം.എഫ് തുടങ്ങിയ യുദ്ധവിമാനങ്ങൾ പറത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AIRMARSHAL VIVEK RAM CHOUDARI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.