മുംബയ്: വിസ്താര എയർലൈൻസിന്റെ മുംബയ് -കൊൽക്കത്ത വിമാനം ആകാശച്ചുഴിയിൽപ്പെട്ട് എട്ടുപേർക്ക് പരുക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരം. ലാൻഡിംഗിന് 15 മിനിറ്റ് മുമ്പാണ് അപകടമുണ്ടായത്. 113 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഈ മേഖലയിലെ മോശം കാലാവസ്ഥമൂലം ഞായറാഴ്ച ഇൻഡിഗോയുടെ ബംഗളൂരു-കൊൽക്കത്ത വിമാനം തിരിച്ചുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |