SignIn
Kerala Kaumudi Online
Friday, 26 April 2024 10.50 AM IST

കൊവിഡ് പ്രതിദിന രോഗികൾ ഒരു ലക്ഷത്തിന് താഴെ

covid

ന്യൂഡൽഹി: രാജ്യം കൊവിഡ് രണ്ടാം തരംഗത്തിൽ നിന്ന് മോചനം നേടുന്നതിന്റെ സൂചനയെന്നോണം പുതിയ പ്രതിദിന രോഗികളുടെ എണ്ണം 66 ദിവസത്തിന് ശേഷം ഒരു ലക്ഷത്തിന് താഴെയായി. മരണ നിരക്കിലും കാര്യമായ കുറവുണ്ട്.

ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ 86,498ആയി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.4ശതമാനം. ഏപ്രിൽ ഒന്നിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. മേയ് ആറിന് 4,14,554 കേസുകൾ വരെ റിപ്പോർട്ട് ചെയ്തിടത്ത് നിന്നാണ് ക്രമേണ രോഗത്തെ നിയന്ത്രിച്ച് കൊണ്ടുവന്നത്. 2123 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്‌തു. ഇതിൽ 186ഉം മഹാരാഷ്‌ട്രയിലാണ്.

കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ തമിഴ്നാടാണ് (19,448). കർണാടകയിൽ 11,958, മഹാരാഷ്‌ട്ര 10,219 എന്നിങ്ങനെയാണ് പ്രതിദിന വർദ്ധന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.