ഭുവനേശ്വർ: പ്രശസ്ത ഒഡിയ പിന്നണി ഗായിക തപു മിശ്ര (36) കൊവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേയ് 10ന് തപുവിന്റെ പിതാവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മേയ് 19 മുതൽ തപുവും കൊവിഡ് ചികിത്സയിലായിരുന്നു. 1995ൽ പുറത്തിറങ്ങിയ കുലനന്ദൻ എന്ന ചിത്രത്തിലൂടെയാണ് തപു ഓളീവുഡിൽ അരങ്ങേറുന്നത്. 150 ഓളം ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് അനുശോചനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |