ന്യൂഡൽഹി: ഇക്കൊല്ലം ജനുവരി ഒന്നുമുതൽ ജൂലായ് 9 വരെ പെട്രോൾ വില 63 പ്രാവശ്യവും ഡീസൽ വില 61 തവണയും എൽ.പി.ജി വില അഞ്ചു തവണയും വർദ്ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ്പുരി ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ രേഖാമൂലം അറിയിച്ചു. ഇക്കാലയളവിൽ നാല് പ്രാവശ്യം പെട്രോൾ, ഡീസൽ വില കുറച്ചു. ഒരു ലിറ്റർ പെട്രോളിന് 40.94 രൂപയാണ് അടിസ്ഥാന വിലയെന്നും അതിനുമേൽ 32.90 രൂപ കേന്ദ്രഡ്യൂട്ടിയും 23.35രൂപ സംസ്ഥാന നികുതിയും ഈടാക്കുന്നു. ഒരു ലിറ്റർ ഡീസലിന് അടിസ്ഥാന വില 45.50 രൂപയാണ്. 31.80രൂപ കേന്ദ്ര നികുതിയും ബാക്കി സംസ്ഥാന നികുതിയും ചേർത്താണ് വിൽക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ ആഗോളവിപണിക്ക് അനുസരിച്ച് മാറ്റം വരുമെന്നും മന്ത്രി ഉത്തരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |