SignIn
Kerala Kaumudi Online
Friday, 26 April 2024 11.33 AM IST

മൻ കി ബാത്തിൽ ഒളിമ്പിക്സ് താരങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് മോദി

mann-ki-baat

ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകണമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. നമ്മുടെ താരങ്ങളുടെ പ്രകടനത്തിൽ എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളുന്നു. ടോക്കിയോയിലേക്ക് പോയ ഓരോ താരത്തിനും വർഷങ്ങൾ നീണ്ട പോരാട്ടത്തിന്റെയും അധ്വാനത്തിന്റെയും കഥകൾ പറയാനുണ്ടാകും. അവർ അവർക്ക് വേണ്ടി മാത്രമല്ല പോയത്, രാജ്യത്തിന് വേണ്ടി കൂടിയാണ്.

ഒളിമ്പിക് താരങ്ങളെ പിന്തുണയ്ക്കുന്നതിനായി സമൂഹമാദ്ധ്യമങ്ങളിൽ 'വിക്ടറി പഞ്ച് ക്യാംപെയ്ൻ' ആരംഭിച്ചിട്ടുണ്ട്. നിങ്ങളും വിക്ടറി പഞ്ചിന്റെ ഭാഗമാകുകയും ഇന്ത്യയ്ക്കു വേണ്ടി ഹർഷാരവം മുഴക്കുകയും ചെയ്യണം.ഒളിമ്പിക് താരങ്ങൾ ഇവിടെ വരെയെത്തിയത് ധാരാളം വെല്ലുവിളികൾ മറികടന്നാണ്.

സ്വാതന്ത്ര്യദിനത്തിൽ ദേശീയ ഗാനം ആലപിക്കണം

രാജ്യം സ്വതന്ത്രമായിട്ട് 75 വർഷമാകുന്നതിനാൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ എല്ലാവരും ദേശീയ ഗാനം ആലപിക്കണം. യുവതലമുറയുടെ മനസ്സ് മനസ്സിലാക്കാൻ തന്റെ ഈ പ്രോഗ്രാമിലൂടെ സാധിച്ചെന്നും മാൻ കി ബാത്തിന് സന്ദേശവും നിർദ്ദേശങ്ങളും അയയ്ക്കുന്നവരിൽ 75% പേരും 35 വയസ്സിന് താഴെയുള്ളവരാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MANN KI BAAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.