ശ്രീനഗർ: ജമ്മുകാശ്മീരിലെ ബാരാമുള്ളയിൽ ഇന്നലെ ഭീകരരും സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് കോൺസ്റ്റബിൾ അൽത്താഫിന് വെടിയേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൈന്യം അറിയിച്ചു.
ബാരാമുള്ളയിലെ ചന്ദൂസയിൽ രാഷ്ട്രീയ പ്രവർത്തകനും മുൻ ഉപമുഖ്യമന്ത്രിയുടെ സഹോദരനുമായ ഫസൽ അഹമ്മദിന്റെ വീടിനു നേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളായ അൽത്താഫിന് വെടിയേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |