ന്യൂഡൽഹി: കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് തത്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വിദഗ്ദ്ധർ ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്ന് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ വി.കെ പോൾ പറഞ്ഞു.
രണ്ട് ഡോസ് വാക്സിൻ എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉയർന്നത്. എന്നാൽ ഭൂരിഭാഗം പേർക്കും രോഗം ഗുരുതരമാകുന്നില്ലെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |