SignIn
Kerala Kaumudi Online
Friday, 26 April 2024 12.22 PM IST

ലോകത്തിന്റെ നെറുകയിലൊരു സിനിമ തിയേറ്റർ

v

ലഡാക്ക്:ലഡാക്കിലെ പൽദാനിൽ ആദ്യത്തെ മൊബൈൽ ഡിജിറ്റൽ മൂവി തിയേറ്റർ പ്രവർത്തനമാരംഭിച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തിയേറ്റർ സ്ഥാപിച്ചത് സ്വകാര്യകമ്പനിയായ പിക്ചർ ടൈം ഡിജിപ്ലക്‌സാണ്.

11,562 അടി ഉയരത്തിലാണ് തിയേറ്റർ സ്ഥിതി ചെയ്യുന്നത്. ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് തുപ്സ്ഥാൻ ഷെവാംഗ്, ബോളിവുഡ് നടൻ പങ്കജ് ത്രിപാഠി ഉൾപ്പെടെയുള്ളവ‌ർ തിയേറ്ററിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ലഡാക്കിലെ ചാംഗ്പ നാടോടി സമൂഹത്തിന്റെ ജീവിതം അടിസ്ഥാനമാക്കി നിർമ്മിമിച്ച ഹ്രസ്വചിത്രം സെകൂലും അക്ഷയ്കുമാർ നായകനായ ബെൽബോട്ടവും തിയേറ്ററിലെത്തിയ സൈനികർക്ക് വേണ്ടി പ്രദർശിപ്പിച്ചു.

കാറ്റ് നിറച്ച് വികസിപ്പിക്കുന്ന വിധത്തിലാണ് തിയേറ്റർ നിർമ്മിച്ചിരിക്കുന്നത്. 28 ഡിഗ്രി സെൽഷ്യസായി തിയേറ്ററിനുള്ളിലെ താപനിലയും, വായുസഞ്ചാരവും ക്രമീകരിക്കുന്നതിനായി എയർകണ്ടീഷണറുകൾ സ്ഥാപിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് മിതമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, LADAKH GETS WORLDS HIGHEST ALTITUDE MOVIE THEATRE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.