ഷിംല: മുൻ ഹിമാചൽ പ്രദേശ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ഗുർമുഖ് സിംഗ് ബാലി (67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രിയോടെ ഡൽഹി എയിംസിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. മൃതദേഹം ഹിമാചലിലേക്ക് കൊണ്ടുവരുമെന്നും ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം ഉണ്ടാകുമെന്നും മകൻ ബഘുറാം ബാലി അറിയിച്ചു. മൃതദേഹം ഇന്ന് രാത്രി ചാമുണ്ഡ ധാമിൽ സംസ്കരിക്കും. 1998, 2003, 2007, 2012 വർഷങ്ങളിൽ നഗ്രോട്ട ബഗ്വാനിൽ നിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഭക്ഷ്യ വിതരണ, ഗതാഗത, സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചു.1990 മുതൽ 1997 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിചാർ മഞ്ചിന്റെ കൺവീനറായിരുന്നു.1995 മുതൽ 1998 വരെ കോൺഗ്രസ് സേവാദൾ പ്രസിഡന്റായും 1993 മുതൽ 1998 വരെ ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |