ന്യൂഡൽഹി: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ സത്യനാരായൺ പ്രഥാനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിച്ചു. 2021 ആഗസ്റ്റ് 31 വരെ ഡെപ്യൂട്ടേഷനിലാണ് നിയമനം. നിലവിൽ ദേശീയ ദുരന്ത നിവാരണ സേന തലവനായ അദ്ദേഹം ജാർഖണ്ഡ് കേഡറിലെ 1988 ബാച്ച് ഉദ്യോഗസ്ഥനാണ്. ഡൽഹി പൊലീസ് കമ്മിഷണറായ രാകേഷ് അസ്താന സ്ഥാനം ഒഴിഞ്ഞത് മുതൽ എൻ.സി.ബി തലവനെന്ന അധികചുമതലയും അദ്ദേഹത്തിനുണ്ട്. 1988 ഗുജറാത്ത് കേഡറിലെ അതുൽ കർവാൽ പുതിയ എൻ.ഡി.ആർ.എഫ് ഡയറക്ടറാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |