ന്യൂഡൽഹി : ശൈത്യകാലമെത്തിയതോടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ദേശാടനക്കിളികൾ ചണ്ഡീഗഢിലെ പ്രശസ്തമായ സുഖ്ന തടാകത്തിലേക്ക് ഒഴുകിയെത്തുകയാണ്. പക്ഷി നിരീക്ഷകരുടെയും സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണിവിടം. ഈ പക്ഷികളെ ആകർഷിക്കാനും അവയ്ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ലഭിക്കുന്നതിനുമായി തടാകത്തിൽ ആറ് ഒഴുകുന്ന ' ചെറു ദ്വീപുകൾ " സൃഷ്ടിച്ചിരിക്കുകയാണ് ചണ്ഡീഗഢിലെ ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റ്.
കൂട്ടത്തോടെയെത്തുന്ന ദേശാടനപക്ഷികൾക്ക് ഈ ദ്വീപുകളിപ്പോൾ വിശ്രമകേന്ദ്രമാണ്. കഴിഞ്ഞ വർഷവും പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ ചെറുദ്വീപുകൾ അധികൃതർ ഒരുക്കിയിരുന്നു. മുളയും പുല്ലും കൊണ്ടാണ് ഈ കൃത്രിമ ദ്വീപുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത്തവണത്തെ മൺസൂണിൽ ശക്തമായ മഴ ലഭിച്ചതിനാൽ തടാകത്തിൽ ധാരാളം ജലം ശേഖരിക്കപ്പെട്ടിട്ടുണ്ട്. ദേശാടനപക്ഷികൾക്ക് ആഹാരം കണ്ടെത്തുന്നതിന് ഇത് ബുദ്ധിമുട്ടുണ്ടാക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |