ന്യൂഡൽഹി: കൊവിഡ് വാക്സിൻ എടുത്തെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന് ഉത്തരവിട്ട് പഞ്ചാബ് സർക്കാർ. വാക്സിൻ ഒറ്റ ഡോസോ, രണ്ടു ഡോസോ എടുത്തെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് പഞ്ചാബ് സർക്കാരിന്റെ ഐ.എച്ച്.ആർ.എം.എസ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നവർക്ക് മാത്രമാണ് ഇനി മുതൽ ശമ്പളം ലഭിക്കുകയെന്ന് ഉത്തരവിൽ പറയുന്നു. വാക്സിനെടുക്കാത്തവർക്കെതിരെ എന്ത് നടപടിയെടുക്കുമെന്നത് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
ഒമിക്രോൺ വ്യാപന ഭീഷണി നിലനിൽക്കെ വാക്സിനെടുക്കുന്ന കാര്യത്തിൽ കർശന നിലപാടാണ് പഞ്ചാബ് സർക്കാർ സ്വീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |