ന്യൂഡൽഹി: റദ്ദാക്കിയ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന്
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. തോമറെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം രംഗത്തെത്തിയിരുന്നു.
70 വർഷങ്ങൾക്ക് ശേഷം നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ വലിയ വിപ്ലവമായിരുന്നു. ചിലർക്ക് ഇത് ഇഷ്ടമായില്ല. എന്നാൽ സർക്കാരിന് നിരാശയില്ല വീണ്ടും അതുമായി മുന്നോട്ട് പോകും. കാരണം കർഷകർ ഇന്ത്യയുടെ നട്ടെല്ലാണ്. ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ അങ്ങിനെ താൻ പറഞ്ഞിട്ടില്ലെന്നും കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |