ഇറ്റാഗനർ: അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ പ്രദേശങ്ങൾ ചൈനീസ് ഭൂപടത്തിൽ ഉൾപ്പെടുത്തുമെന്ന് ചൈനീസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചൈനീസ്, ടിബറ്റൻ, റോമൻ അക്ഷരമാലയിലുള്ള പേരുകളാണ് ഈ പ്രദേശങ്ങൾക്ക് നൽകിയിരിക്കുന്നത്. ചൈനീസ് മാപ്പിൽ സാംഗ്നൻ, അല്ലെങ്കിൽ ദക്ഷിണ ടിബറ്റ് എന്നാണ് അരുണാചൽ പ്രദേശിനെ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, അരുണാചൽ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്നും ചൈനയുടെ നീക്കം അത് മാറ്റില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. ഇതാദ്യമായല്ല ചൈന അരുണാചലിലെ സ്ഥലങ്ങളുടെ പേരുകൾ മാറ്റുന്നത്. 2017ലും ചൈന ഇപ്രകാരം പ്രവർത്തിച്ചിരുന്നു - ആഭ്യന്തര മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |