വിരുദനഗർ: തമിഴ്നാട്ടിൽ സാത്തൂരിനടുത്ത് പടക്കനിർമ്മാണ ശാലയിൽ നടന്ന പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ശ്രീ സോലൈ ഫയർവർക്സിൽ ഇന്നലെ രാവിലെയാണ് പൊട്ടിത്തെറി നടന്നതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കറുപ്പുസ്വാമി, സെന്തിൽ, കാശി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ കോവിൽപെട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. വിരുദനഗറിൽ ജനുവരി ഒന്നിനുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചിരുന്നു. ഏഴ് പേർക്ക് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |