ചെന്നൈ: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സാം രാജപ്പ (77) കാനഡയിൽ മകന്റെ വസതിയിൽ അന്തരിച്ചു. കന്യാകുമാരി മാർത്താണ്ഡമാണ് സ്വദേശം.അടിയന്തരാവസ്ഥക്കാലത്ത് എൻജിനിയറിംഗ് വിദ്യാർത്ഥി പി. രാജൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട വാർത്ത ആദ്യമായി ദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്തത് രാജപ്പയായിരുന്നു.
'ദ സ്റ്റേറ്റ്സ്മാനിൽ നിന്ന് സീനിയർ എഡിറ്ററായാണ് വിരമിച്ചത്. ഇന്ത്യാ ടുഡെ, ഡെക്കാൻ ക്രോണിക്കിൾ എന്നിവയിലും പ്രവർത്തിച്ചു. മാതൃഭൂമി ചെന്നൈ എഡിഷൻ ആരംഭിച്ചപ്പോൾ കൺസൾട്ടന്റ് എഡിറ്ററായിരുന്നു. പരേതയായ ഗ്രെയ്സ് ആണ് ഭാര്യ. മക്കൾ: സഞ്ജയ് (കാനഡ), മനോജ് (ഫിജി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |