മുംബയ്:നാവികസേനയുടെ കപ്പലായ ഐ.എൻ.എസ് രൺവീറിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട നാവികരുടെ പേരുകൾ പുറത്തുവിട്ടു. മാസ്റ്റർ ചീഫ് പെറ്റി ഒാഫീസർ(എം.സി.പി.ഒ) ഫസ്റ്റ് ക്ലാസ് കൃഷൺ കുമാർ, മാസ്റ്റർ ചീഫ് പെറ്റി ഒാഫീസർ സെക്കൻഡ് ക്ലാസ് സുരീന്ദർ കുമാർ, മാസ്റ്റർ ചീഫ് പെറ്റി ഒാഫീസർ (എം.സി.പി.ഒ) സെക്കൻഡ് ക്ലാസ് എ.കെ.സിംഗ് എന്നിവരാണ് മരിച്ചത്.
നാവികസേന മേധാവി അഡ്മിറൽ ആർ.ഹരി കുമാറിന്റെ അനുശോചന സന്ദേശത്തോടൊപ്പമാണ് നാവികരുടെ പേരും ചിത്രങ്ങളും ട്വീറ്റ് ചെയ്തത്. മരിച്ച നാവികരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ സേനയിലെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറയുന്നു. പരിക്കേറ്റ 11 നാവികർ ചികിത്സയിലാണ്. അതേസമയം, സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കപ്പലിനു കാര്യമായ കേടുപാടുകൾ ഇല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |