അമൃത്സർ: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്രിവാളിനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി. പഞ്ചാബിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡുമായി ബന്ധപ്പെട്ട് കേജ്രിവാൾ നടത്തിയ പരാമർശമാണ് ഛന്നിയെ പ്രകോപിപ്പിച്ചത്.
ഛന്നിയുടെ മരുമകനും സുഹൃത്തുക്കളുമുൾപ്പെടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും അനധികൃത മണൽഖനനവുമായി ബന്ധപ്പെട്ട് ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ഛന്നി സത്യസന്ധനല്ലെന്ന് കേജ്രിവാൾ പറഞ്ഞിരുന്നു. റെയ്ഡുമായി ബന്ധപ്പെട്ട വാർത്ത കേജ്രിവാൾ റീട്വീറ്റും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |