SignIn
Kerala Kaumudi Online
Thursday, 19 September 2024 3.33 PM IST

ഭഗവന്ത് സിംഗ് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Increase Font Size Decrease Font Size Print Page
bhagavanth-man

ന്യൂഡൽഹി: പഞ്ചാബിൽ ആം ആദ്മി പാർട്ടി മുഖ്യമന്ത്രിയായി ഭഗവന്ത് സിംഗ് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മനാടായ നവൻഷഹർ ജില്ലയിലെ ഖട് കർകലനിൽ നടക്കുന്ന ചടങ്ങിൽ രണ്ട് ലക്ഷം പേരെങ്കിലും പങ്കെടുക്കും. സത്യപ്രതിജ്ഞ വൻ ആഘോഷമാക്കുന്നതിനായി 150 ഏക്കർ ഗോതമ്പ് പാടം താത്ക്കാലികമായി ഏറ്റെടുത്തു. ഇവിടെയാണ് വേദിയും സദസും വാഹന പാർക്കിംഗും സജ്ജീകരിക്കുന്നത്. ചടങ്ങ് വൻ വിജയമാക്കാനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വലിയൊരു ഉദ്യോഗസ്ഥ സംഘം ഗ്രാമത്തിൽ ക്യാമ്പ് ചെയ്യും. ചടങ്ങിനെത്തുന്നവർക്കായി ഭക്ഷണം, വെള്ളം, മരുന്ന് എന്നീ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

മന്ത്രിസഭയിൽ 3 വനിതകളടക്കം 16 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, BHAGAVANTH MAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.