ന്യൂഡൽഹി: ബാങ്ക് അഴിമതി കേസിൽ ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇ.ഡിയുടെ നിർദ്ദേശപ്രകാരം ചോദ്യം ചെയ്യലിനായി ഡൽഹിയിലെത്തുകയായിരുന്നു. ബാങ്കിൽ നിന്നും വായ്പ അനുവദിച്ചതിൽ ക്രമക്കേടുകൾ കണ്ടെത്തിയ സി.ബി.ഐ ബാങ്കിന്റെ മുൻ ചെയർമാൻ മുഷ്താഖ് അഹമ്മദടക്കമുള്ളവരെ പ്രതികളാക്കി കേസെടുത്തിരുന്നു. 12 വർഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇ.ഡി അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |