മുംബയ്: ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് സുബ്രഹ്മണ്യം അന്തരിച്ചു. 62 വയസായിരുന്നു. സംസ്കാരം ഇന്നലെ രാവിലെ 11ന് അന്ധേരിയിൽ നടത്തി. മരണകാരണം വ്യക്തമല്ല. സംവിധായകൻ ഹൻസൽ മേത്തയാണ് മരണവിവരം അറിയിച്ചത്.
2 സ്റ്റേറ്റ്സ്, മീനാക്ഷി സുന്ദരേശ്വർ, നെയിൽ പോളിഷ്, റോക്കി ഹാൻഡ്സം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1989ൽ ഇറങ്ങിയ വിധു വിനോദ് ചോപ്ര ചിത്രം 'പരിന്ദ'യാണ് ശിവ് സുബ്രഹ്മണ്യത്തിന്റെ ആദ്യ തിരക്കഥ. എട്ടോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. ഇതിന് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |