ന്യൂഡൽഹി: രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്തകൾ നൽകിയെന്നാരോപിച്ച് ആറ് പാകിസ്ഥാൻ ചാനലുകൾ ഉൾപ്പെടെ 16 യുട്യൂബ് വാർത്താ ചാനലുകൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേർപ്പെടുത്തി. ഈ മാസം 5ന് 22യുട്യൂബ് ചാനലുകൾ വിലക്കിയിരുന്നു. ഇതിലും നാല് എണ്ണം പാക് ചാനലുകളായിരുന്നു.
16 യുട്യൂബ് വാർത്താ ചാനലുകൾക്കുമായി 68 കോടിയിലധികം കാഴ്ചക്കാരുണ്ടായിരുന്നതായി കേന്ദ്രം അറിയിച്ചു. കേന്ദ്രസർക്കാരിന്റെ പൊതുവായ ഉത്തരവുകളും മതസൗഹാർദ്ദവും രാജ്യസുരക്ഷയും രാജ്യത്തിന്റെ വിദേശബന്ധങ്ങളും സംബന്ധിച്ചാണ് വ്യാജ വാർത്തകൾ നൽകിയിരുന്നത്. ഈ ചാനലുകൾ സാമൂഹമാദ്ധ്യമങ്ങളിലൂടെ ഒരു സമുദായത്തെ ഭീകരരായി ചിത്രീകരിച്ചു. ഇത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയെന്നും മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |