SignIn
Kerala Kaumudi Online
Saturday, 27 April 2024 3.19 AM IST

അനാവശ്യ ഹർജി: രണ്ട് അഭിഭാഷകർക്ക് 8ലക്ഷം പിഴ

supremcourt

ന്യൂഡൽഹി: അനാവശ്യ ഹർജി നൽകി സമയം അപഹരിച്ചതിന് രണ്ട് അഭിഭാഷകർക്ക് സുപ്രീംകോടതി എട്ടു ലക്ഷം രൂപ പിഴയിട്ടു. വാഹന പെരുപ്പം, വായു മലിനീകരണം, പുക വമിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിലവിലുള്ള ഉത്തരവുകൾ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഹരിത ട്രൈബ്യൂണൽ അടക്കം ഇറക്കിയ അനവധി ഉത്തരവുകൾ ഉണ്ടായിരിക്കെ വീണ്ടും ഹർജിയുമായി സമീപിച്ചത് അനാവശ്യമാണെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജി തള്ളിയ ബെഞ്ച് അഭിഭാഷകരോട് എട്ടു ലക്ഷം രൂപ അടയ്ക്കാനും ഉത്തരവിട്ടു. ഇവരുടെ ഹർജികൾ പരിഗണിക്കരുതെന്ന് രജിസ്ട്രിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREMECOURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.