പാട്ട്യാല: കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദു ഇന്നലെ ജയിലിലെ ആദ്യ ദിനം കഴിഞ്ഞത് 241383-ാം നമ്പർ തടവുകാരനായി പട്യാല സെൻട്രൽ ജയിലിലെ പത്താം നമ്പർ ബാരക്കിൽ. കൊലപാതകക്കുറ്റം ചുമത്തിയ എട്ടു പേരായിരുന്നു സഹ തടവുകാർ. രാത്രി 7.15ന് ചപ്പാത്തിയും പരിപ്പു കറിയും കൊടുത്തെങ്കിലും കഴിക്കാൻ വിസമ്മതിച്ചു. സാലഡും പഴങ്ങളും മാത്രമാണ് കഴിച്ചത്. പിന്നീട്, സിമന്റ് കട്ടിലിൽ കിടന്നുറങ്ങി.
കഠിനതടവിനാണ് സിദ്ദുവിനെ ശിക്ഷിച്ചിരിക്കുന്നത്. ജയിൽച്ചട്ടം അനുസരിച്ച് ആദ്യ മൂന്ന് മാസം തൊഴിൽ പരിശീലനം നൽകും. ഈ സമയത്ത് വേതനം ലഭിക്കില്ല. ശേഷം, തൊഴിലിൽ വിദഗ്ദ്ധനായ തടവുകാരന് പ്രതിദിനം 60 രൂപയും അവിദഗ്ദ്ധ തടവുകാരന് പ്രതിദിനം 40 രൂപയും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |