ന്യൂഡൽഹി: വിനയ് കുമാർ സക്സേനയെ ഡൽഹി ലെഫ്റ്റനന്റ് ഗവർണറായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. അഞ്ചു വർഷം ഗവർണർ പദവി വഹിച്ച അനിൽ ബൈജാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിവച്ചതിനെ തുടർന്നാണ് നിയമനം. നിലവിൽ ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ ചെയർമാനായി പ്രവർത്തിച്ചു വരികയാണ് സക്സേന. ഗുജറാത്തിൽ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടിയ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിന്റെ സ്ഥാപക പ്രസിഡന്റുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |