ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജാമ്യം അവസാനിക്കുന്നതിന് മുൻപ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ല. കലാപം, രാജ്യദ്രോഹം, അരാജകത്വം, ഫെഡറേഷനുനേരെയുള്ള സായുധ ആക്രമണം എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇമ്രാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എതിരാളികളെ രാജ്യദ്രോഹികളെന്ന് വിളിച്ച് കലാപത്തിനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ധാർമ്മികവും ജനാധിപത്യപരവുമായ മൂല്യങ്ങൾ പൂർണമായി അവഗണിക്കുകയും ചെയ്യുന്ന ഒരാൾക്ക് എങ്ങനെ ഒരു ജനാധിപത്യ സമൂഹത്തിൽ രാഷ്ട്രീയ പാർട്ടിയുടെ തലവനാകാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. 50,000 രൂപയുടെ ബോണ്ടിൽ ജൂൺ 2 ന് പെഷവാർ ഹൈക്കോടതി ഇമ്രാന് മൂന്നാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |