തിരുവനന്തപുരം: ഇന്ത്യയിൽ 2022ൽ യാത്രചെയ്യേണ്ട ലോകത്തെ 50 സ്ഥലങ്ങളിലൊന്ന് കേരളമാണെന്ന ടൈം മാഗസിന്റെ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തെ പ്രശംസിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഫേസ് ബുക്ക് പോസ്റ്റിലാണ് വിനോദ സഞ്ചാരത്തിൽ കേരളസർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും നേട്ടങ്ങളെ നദ്ദ പ്രശംസിച്ചത്. കേരളത്തിന് പുറമേ ഹൈദരാബാദും പട്ടികയിൽ ഇടംപിടിച്ചതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നദ്ദ അഭിനന്ദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |