ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് ഡൽഹി എൻഫോഴ്സ്മെന്റ് ഒാഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകും.
ഇന്ന് കോൺഗ്രസ് എം.പിമാർ പാർലമെന്റിലും മുതിർന്ന നേതാക്കൾ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തും പ്രതിഷേധിക്കും. മറ്റ് പാർട്ടികളെയും ഇതിനായി ക്ഷണിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.
ഇതേകേസിൽ, ജൂണിൽ രാഹുൽ ഗാന്ധിയെ അഞ്ചു ദിവസമായി 50 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അന്നും കോൺഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധം ഉയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |