ന്യൂഡൽഹി: ക്രിമിനലുകൾക്ക് ബി.ജെ.പി നൽകുന്ന പിന്തുണ സ്ത്രീകളോട് ബി.ജെ.പിക്കുള്ള മനോഭാവമാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി ലജ്ജിക്കുന്നില്ലേയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. ബിൽക്കീസ് ബാനു കൂട്ടമാനഭംഗ കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. യു.പിയിലെ ഉന്നാവ്, ഹത്രാസ്, ജമ്മു കാശ്മീരിലെ കാട്വ കേസുകൾ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ ചോദ്യം. ഉന്നാവ് കേസിൽ ബി.ജെ.പി എം.എൽ.എയെ രക്ഷിക്കാൻ ശ്രമിച്ചതും കാട്വ കേസിൽ പ്രതികൾക്ക് വേണ്ടി റാലി നടത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ പ്രതികൾക്ക് മോചനവും ആദരവും നൽകുകയാണ്. ഇത് ബി.ജെ.പിയുടെ സ്ത്രീകളോടുള്ള സമീപനം കാണിക്കുന്നെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |