ന്യൂഡൽഹി:ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവുണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ടീസ്ത സെതൽവാദിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജാമ്യാപേക്ഷയിൽ ശനിയാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ഗുജറാത്ത് സർക്കാരിന് കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |