ചെന്നൈ: നിറുത്തിയിട്ടിരുന്ന വാനിൽ ട്രക്കിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ആറ് പേർക്ക് ദാരുണാന്ത്യം. വാൻ യാത്രക്കാരായ ടി. തിരുന്നാവക്കരശു (61), ഭാര്യ വിജയ (59), മകൻ രവികുമാർ (47) ബന്ധുക്കളായ ടി. സെന്തിൽ വേലൻ (42), സുബ്രമണി (41), ക്ളീനർ ധീപൻ (27) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു ബന്ധുവായ ജയപ്രകാശ് (41) സേലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചെന്നൈ - സേലം ഹൈവേയിൽ പെത്താനിക്കൽ പാളയത്ത് ഇന്നലെ പുലർച്ചെയായിരുന്നു അപകടം. തിരുന്നാവക്കരശുവും കുടുംബവും ചെറുമകളുടെ പ്രായപൂർത്തിയാകൽ ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിലേക്ക് പോകുകയായിരുന്നു. ചടങ്ങിനാവശ്യമായ സാധനങ്ങൾ വാനിൽ കയറ്റുന്നതിനിടയിലാണ് വാഹനത്തിന് പിന്നിൽ ട്രക്കിടിച്ചത്. ഒളിവിൽ പോയ ട്രക്ക് ഡ്രൈവറെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |