SignIn
Kerala Kaumudi Online
Friday, 26 April 2024 12.40 PM IST

'കേന്ദ്ര ഏജൻസികൾക്ക് പിന്നിൽ മോദിയാണെന്ന് വിശ്വസിക്കുന്നില്ല"

mamata-banerjee

കൊൽക്കത്ത: കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ശത്രുക്കളെ വേട്ടായാടുന്നതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്ന് വിശ്വസിക്കുന്നില്ലെന്ന് ത്രിണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികൾ അതിരുകടന്നുള്ള അന്വേഷണത്തിനെതിരെ പശ്ചമിബംഗാൾ നിയമസഭയിൽ ത്രിണമൂൽ അവതരിപ്പിച്ച പ്രമേയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. കേന്ദ്ര സർക്കാർ ഏകാധിപത്യപരമായി പെരുമാറുകയാണ്. കേന്ദ്ര ഏജൻസികൾക്കു പിന്നിൽ ചില പ്രത്യേക ബി.ജി.പി നേതാക്കളാണെന്നും അവർ പറഞ്ഞു.

നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ 189 പേർ അനുകൂലിച്ചപ്പോൾ 69 പേർ എതിർത്തു. എന്നാൽ പ്രമേയം നിയമസഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് തന്റെ അനന്തരവനും പാർട്ടി എം.പിയുമായ അഭിഷേക് ബാനർജിയെ ഇ.ഡി ചോദ്യം ചെയ്യാനിരിക്കെയാണ് മമതയുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MAMATA BANERJEE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.