ചണ്ഡിഗഡ്: ചണ്ഡിഗഡ് സർവകലാശാല ഹോസ്റ്റലിലെ ടോയ്ലെറ്റിൽ അന്തേവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത സൈനികൻ അറസ്റ്റിൽ. സൈന്യത്തിന്റെയും അസാം പൊലീസിന്റെയും സഹായത്തോടെയാണ് അരുണാചലിലെ സെലാ പാസിൽ നിന്ന് ഇയാളെ പിടികൂടിയത്. മൊഹാലി പൊലീസ് അറസ്റ്റു ചെയ്ത ഇയാളെ രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹോസ്റ്റൽ അന്തേവാസികളുടെ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഹിമാചൽ പ്രദേശ് സ്വദേശിനിയായ വിദ്യാർത്ഥിനിയും രണ്ട് യുവാക്കളും നേരത്തെ അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |