പാട്ന: ഓടുന്ന ട്രെയിനിലെ ജനലിലൂടെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി മർദ്ദിച്ചു. ജനലിൽ തൂങ്ങിക്കിടന്ന ഇയാളെ ട്രെയിനിലേക്ക് വലിച്ചിട്ട ശേഷമാണ് മർദ്ദിച്ചത്. ബീഹാറിലെ ഭഗൽപൂരിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. പാസഞ്ചർ ട്രെയിൻ ഭഗൽപൂർ സ്റ്റേഷനിൽ നിറുത്തിയപ്പോഴാണ് മോഷ്ടാവ് യാത്രക്കാരന്റെ ഫോണെടുക്കാൻ ശ്രമിച്ചത്. ഇയാൾക്കൊപ്പം ഒരു സംഘം തന്നെയുണ്ടായിരുന്നു. എന്നാൽ ട്രെയിൻ മുന്നോട്ടെടുത്തോടെ മോഷ്ടാവ് ജനലിൽ കുരുങ്ങി. തുടർന്ന് യാത്രക്കാർ ചേർന്ന് ഇയാളെ ട്രെയിനിലേക്ക് വലിച്ചിട്ട് മർദ്ദിക്കുകയായിരുന്നു.
ഈ മാസം ആദ്യം ബെഗുസാരായി ജില്ലയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |