വിശാഖപട്ടണം: സ്വർണ്ണത്തിൽ തീർത്ത വിഗ്രഹങ്ങൾക്കു ചുറ്റും നോട്ടുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് വിശാഖ പട്ടണത്തിലെ 135 വർഷം പഴക്കമുള്ള വാസവി കന്യകാ പരമേശ്വരി ക്ഷേത്രത്തിൽ. എട്ടു കോടി ചെലവാക്കിയാണ് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രം അലങ്കരിച്ചത്. ഇത് ജനങ്ങളുടെ സംഭാവനയാണെന്നും പൂജ കഴിയുമ്പോൾ അവ തിരികെ നൽകുമെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു.നോട്ടുകൾ കൊണ്ട് നിർമ്മിച്ച ബണ്ടിംഗുകൾ മരങ്ങളിലും മുകൾ പ്രദേശങ്ങളിലും തൂക്കിയിട്ടിരിക്കുന്നു. പശ്ചിമ ഗോദാവരി ജില്ലയിലെ പെനുഗോണ്ടയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഹിംസയുടെ പ്രതീകമായ വാസവി കന്യകയാണ് ഇവിടുത്തെ പ്രതിഷ്ഠ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |