ന്യൂഡൽഹി: ചക്രം തകരാറിലായതിനെത്തുടർന്ന് വീണ്ടും യാത്രക്കാരെ വലച്ച് വന്ദേ ഭാരത് എക്സ്പ്രസ്. ഒരാഴ്ചയ്ക്കിടെ രണ്ടു തവണ കന്നുകാലികളെ ഇടിച്ച് യാത്ര തടസപ്പെട്ടിരുന്നു. ന്യൂഡൽഹി - വാരണാസി റൂട്ടിലോടുന്ന ട്രെയിനാണ് ചക്രം തകരാറിലായതിനെത്തുടർന്ന് യാത്ര മുടക്കിയത്. ബെയറിംഗ് കുടുങ്ങിയതു മൂലം സി-8 കോച്ചിന്റെ ചക്രം തകരാറിലാകുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഗ്രൗണ്ട് ജീവനക്കാർ അധികൃതരെ വിവരം അറിയിക്കുകയും ട്രെയിൻ പിടിച്ചിടുകയുമായിരുന്നു.
പിന്നീട് ട്രെയിൻ നിയന്ത്രിത വേഗത്തിൽ ഖുർജ സ്റ്റേഷനിലേക്ക് മാറ്റി. യാത്രക്കാരെ ശതാബ്ദി എക്സ്പ്രസിലേക്കു മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |