ന്യൂഡൽഹി: അനധികൃതമായി തടങ്കലിൽ വച്ചിരിക്കയാണെന്ന് ആരോപിച്ച് ഒമ്പത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തങ്ങളെ മോചിപ്പിക്കണമെന്നും നഷ്ട പരിഹാരം നൽകണമെന്നും ഹർജിയിൽ പറയുന്നു. ഷെയ്ഖ് ഗുൽഫാം ഹുസൈൻ,അബ്ദുള്ള,മൊഹ്സിൻ ഖാൻ,മുഹമ്മദ് ഷോയ്ബ്,അബ്ദുൾ റബ്ബ്,ഹബീബ് അസ്ഗർ ജമാലി,എം.ഡി വാരിസ് ഖാൻ,മുഹമ്മദ് ജാബിർ,സലാഹുദ്ദീൻ എന്നിവരുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ,ജസ്റ്റിസ് അമിത് ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നവംബർ 21ന് വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |