SignIn
Kerala Kaumudi Online
Friday, 26 April 2024 7.51 AM IST

രാഹുൽ ഗുജറാത്തിലേക്ക് പോകണമെന്ന് ഫ്രാൻസിസ്‌കോ

rahul

പനാജി: രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിറുത്തി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹമാചൽ പ്രദേശി എന്നിവിടങ്ങളിൽ പ്രാചാരണത്തിന് പോകണമെന്ന് കോൺഗ്രസ് എം.പിയും ഗോവ മുൻ മുഖ്യമന്ത്രിയുമായ ഫ്രാൻസിസ്‌കോ സർഡിൻഹ ആവശ്യപ്പെട്ടു. എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനേ കഴിയൂ. കോൺഗ്രസിനെ സംബന്ധിച്ച് ജോഡോ യാത്ര പ്രധാനപ്പെട്ടതാണ്. പാർട്ടി താഴെത്തട്ടിൽ വളരണം. അതിനായി രാഹുൽ മികച്ച പ്രകടനമാണ് നടത്തുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാൻ ശശി തരൂർ മത്സരത്തിൽ നിന്ന് പിന്മാറണമായിരുന്നു. ഗോവയിലെ തൊണ്ണൂറ്റി ഒമ്പത് ശതമാനം കോൺഗ്രസുകാരും ഖാർഗെയ്ക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.