ചണ്ഡീഗഡ്: ദീപാവലി സമ്മാനമായി ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു. ചണ്ഡീഗഡിൽ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഭഗവന്ത് മാനാണ് ഇക്കാര്യം അറിയിച്ചത്. പഴയ പെൻഷൻ പദ്ധതിയിൽ ചേരാൻ ജീവനക്കാർക്ക് അവസരം നൽകുമെന്ന് ധനമന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞു. ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്ന് ഒരു മാസം മുമ്പ് മാൻ പറഞ്ഞിരുന്നു. 2004ൽ നിറുത്തലാക്കിയ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുണമെന്നത് സർക്കാർ ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. പഞ്ചാബിൽ അധികാരത്തിലെത്തിയാൽ പഴയ പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കുമെന്ന് ആംആദ്മി പാർട്ടി വാഗ്ദാനം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |