SignIn
Kerala Kaumudi Online
Friday, 26 April 2024 7.54 AM IST

ബിജു പട്നായിക്കിന്റെ ഡക്കോട്ട വിമാനം ഒഡിഷയിൽ സ്മാരകമാക്കും

biju-patnaik

ഭുവനേശ്വർ: രാഷ്ട്രീയ നേതാവ് മാത്രമല്ല, വിദഗ്ദ്ധനായൊരു പൈലറ്റ് കൂടിയായിരുന്നു അന്തരിച്ച ഒഡി​ഷ മുൻമുഖ്യമന്ത്രി ബിജു പട്നായിക്. അദ്ദേഹത്തിന്റെ പ്രശസ്തമായ ഡക്കോട്ട വിമാനം കൊൽക്കത്തയിൽ നിന്ന് ഒഡീഷയിലെത്തിക്കാനൊരുങ്ങുകയാണ് ഒഡിഷ സർക്കാർ. ഡക്കോട്ട വിമാനങ്ങളോട് സവിശേഷ താത്പര്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഈ വിമാനം അദ്ദേഹം പറത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തോടുള്ള ആദര സൂചകമായി ഡെക്കോട്ട വിമാനം സ്മാരകത്തിൽ സ്ഥാപിക്കും. ഇതിനായി എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ (എ.എ.ഐ) വിമാനത്താവളത്തിന്റെ പരിധിയിലുള്ള 1.1 ഏക്കർ കൈമാറും. വിമാനം ഒഡിഷയിലെത്തിക്കാൻ കഴിഞ്ഞ രണ്ടു വർഷമായി ശ്രമങ്ങൾ നടക്കുന്നു. ഇതിനായി ഒരു ടെൻഡറും വിളിച്ചിരുന്നു. എന്നാൽ, കൊവിഡ് കാലത്ത് ഈ പദ്ധതികൾ വിഫലമായി. സമീപകാല ബോർഡ് മീറ്റിംഗിൽ സ്‌മാരകം സ്ഥാപിക്കുന്നതിന് സ്ഥലം പാട്ടത്തിനു ലഭിക്കുമെന്ന് ഉറപ്പായതോടെ ഭരണകൂടം ഉടൻ പദ്ധതി പൂർത്തിയാക്കുമെന്നും വിമാനം അവിടെ പ്രദർശിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ഭുവനേശ്വറിലേക്ക് റോഡ് മാർഗമായിരിക്കും കൊണ്ടുപോകുക. അതിനുള്ള സൗകര്യത്തിനായി 64 അടിയും എട്ട് ഇഞ്ച് നീളവുമുള്ള വിമാനം പൊളിച്ചുമാറ്റിയായിരിക്കും കൊണ്ടുപോകുക. 95 അടിയാണ് ചിറകുകളുടെ നീളം. അറ്റകുറ്റപ്പണികൾക്കു ശേഷം വീണ്ടും ഇവ കൂട്ടിച്ചേർക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.