SignIn
Kerala Kaumudi Online
Friday, 26 April 2024 8.02 AM IST

കറൻസിയിൽ ലക്ഷ്മി ദേവിയും ഗണേശനും പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ

kejriwal

ന്യൂഡൽഹി:കറൻസി നോട്ടിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രം ചേർക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം കെജ്‌രിവാൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഗുജറാത്ത്,ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളും ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് കെജ്‌രിവാൾ ഹിന്ദുത്വ കാർഡ് ഇറക്കുകയാണെന്ന വിമർശനം ഇതിനെതിരെ ഉയർന്നിരുന്നു.

രാജ്യം സാമ്പത്തിക പുരോഗതിയിലെത്താനും രൂപയുടെ മൂല്യം വർദ്ധിക്കാനുമുൾപ്പെടെയുള്ള ഐശ്വര്യത്തിന് കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം. കറൻസിയിൽ മഹാത്മാഗാന്ധിക്കൊപ്പം ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ചേർക്കണമെന്ന് 130 കോടി ഇന്ത്യക്കാർക്ക് വേണ്ടി അഭ്യർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ കെജ്‌രിവാൾ പറയുന്നു. ദൈവങ്ങളുടെ അനുഗ്രഹം കൊണ്ട് രാജ്യത്തെ മോശമായ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താം. ദീപാവലി ആഘോഷങ്ങൾക്കിടെ തോന്നിയ ആശയമാണിത്. ദൈവത്തിന്റെ അനുഗ്രഹം ആവശ്യമാണെന്നും കെജ്‌രിവാൾ പറഞ്ഞു. ഇന്തോനേഷ്യയിലെ കറൻസിയിൽ ഗണേശ ഭഗവാന്റെ ചിത്രമുള്ളതിന്റെ ഉദാഹരണവും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.