ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണറായി സി.വി ആനന്ദ ബോസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 10.45ന് പശ്ചിമബംഗാൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചടങ്ങിൽ മുഖ്യമന്ത്രി മമത ബാനർജി, നിയമസഭാ സ്പീക്കർ ബിമൻ ബന്ദ്യോപാധ്യായ, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തുടങ്ങിയവർ പങ്കെടുക്കും.
ഇന്നലെ കൊൽക്കത്തയിലെത്തിയ സി.വി. ആനന്ദബോസിനെ മേയർ ഫിർഹാദ് ഹക്കിം, വ്യവസായ മന്ത്രി ശശി പഞ്ജ, ചീഫ് സെക്രട്ടറി എച്ച്.കെ ദ്വിവേദി, പൊലീസ് കമ്മീഷണർ വിനീത് ഗോയൽ എന്നിവർ വിമാനത്താവളത്തിൽ സ്വീകരിച്ചു. തുടർന്ന് ഗാർഡ് ഓഫ് ഓണർ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |