ഭോപ്പാൽ: കാമുകിയെ ക്രൂരമായി മർദ്ദിച്ച യുവാവിന്റെ വീട് മദ്ധ്യപ്രദേശ് സർക്കാർ ബുൾഡോസറിന് ഇടിച്ചുനിരത്തി. മദ്ധ്യപ്രദേശിലെ ധേര സ്വദേശിയായ പങ്കജ് ത്രിപാഠിയുടെ (24) വീടാണ് പൊളിച്ചത്. ഡ്രൈവറായ പങ്കജിന്റെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കി. ശനിയാഴ്ച വൈകിട്ട് മിർസാപുരിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
വിവാഹാഭ്യർത്തന നടത്തിയ പത്തൊൻപതുകാരിയായ കാമുകിയെ പങ്കജ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഉത്തരവിന് പിന്നാലെയാണ് പങ്കജിന്റെ വീട് പൊലീസ് പൊളിച്ചത്. സംഭവത്തിൽ അനാസ്ഥ കാണിച്ച മൗഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |