SignIn
Kerala Kaumudi Online
Friday, 26 April 2024 9.14 AM IST

നബ കിഷോർ ദാസ്: എംഎൽഎമാരിലെ കുബേരൻ, കമ്പം കാറുകളോട്

naba

ന്യൂഡൽഹി : 145 കാറുകൾ, 34 കോടിയുടെ ആസ്തി... കഴിഞ്ഞ ദിവസം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഒഡിഷയിലെ ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രിയും ബി.ജെ.ഡി നേതാവുമായ നബ കിഷോർ ദാസ് ( 61 ) സമ്പത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തെ എം.എൽമാർക്കിടയിൽ മുൻനിരയിലായിരുന്നു.

ഒരാഴ്ച മുമ്പും ഇദ്ദേഹത്തിന്റെ ആസ്തികൾ സംബന്ധിച്ച വാർത്തകൾ ചർച്ചാ വിഷയമായിരുന്നു. മഹാരാഷ്ട്രയിലെ അഹ്‌മദ്‌നഗർ ജില്ലയിലെ ഷാനി ക്ഷേത്രത്തിലേക്ക് ഒരു കോടിയിലേറെ വിലമതിക്കുന്ന 1.7 കിലോ സ്വർണ്ണത്തിൽ തീർത്ത ഒരു പാത്രവും 5 കിലോ വെള്ളിയും അദ്ദേഹം സമർപ്പിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ക്ഷേത്രങ്ങളിലേക്ക് വില കൂടിയ കാണിക്കകൾ ഇതിന് മുമ്പും നിരവധി തവണ ഇദ്ദേഹം സമർപ്പിച്ചിട്ടുണ്ട്.

കാറുകളോട് പൊതുവെ കമ്പമുള്ള കൂട്ടത്തിലായിരുന്നു ഇദ്ദേഹം. ആകെയുള്ള 145 കാറുകളിൽ 80 എണ്ണമാണ് നബ കിഷോറിന്റെ പേരിലുള്ളത്. 1.14 കോടിയുടെ ആഡംബര ബെൻസ് ഉൾപ്പെടെ 15 കോടിയോളം വില വരുന്ന 65 എണ്ണം ഭാര്യ മിനതി ദാസിന്റെ പേരിലാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. 55,000 രൂപയുടെ റിവോൾവർ, 1,25,000 രൂപയുടെ റൈഫിൾ, 17,500 രൂപയുടെ ഡബിൾ ബാരൽ ഗൺ എന്നിങ്ങനെ നീളുന്നു അദ്ദേഹം കൈവശം വച്ചിരുന്ന ലൈസൻസോട് കൂടിയ വിലയേറിയ ആയുധങ്ങളുടെ നിര.

2009ലും 2014ലും കോൺഗ്രസ് ടിക്ക​റ്റിലും 2019ൽ ബി.ജെ.ഡി ടിക്കറ്റിലും ജാർസുഗുഡ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട കിഷോർ അറിയപ്പെടുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ കൂടിയായിരുന്നു. ഹോട്ടൽ ശൃംഖലകളും ഖനന,​ ട്രാൻസ്‌പോർട്ട് ബിസിനസും നടത്തിയിരുന്നു. മകൻ വിശാലായിരുന്നു ബിസിനസ് കാര്യങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത്.

നിയമ ബിരുദധാരിയായ നബ കിഷോറിന്റെ ജന്മനാടാണ് ജാർസുഗുഡ. ഒഡി​ഷയ്ക്ക് പുറത്ത് ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും കിഷോറിന് സ്വത്തുവകകൾ ഉണ്ടായിരുന്നു. ഒരു കോടിയിലേറെ വിലമതിക്കുന്ന കൃഷി ഭൂമിയുമുണ്ടായിരുന്നു. ഇതിന് പുറമേ കിഷോറിനും ഭാര്യയ്ക്കുമായി ഒഡിഷയിലെ വിവിധ ബാങ്കുകളിലായി രണ്ട് കോടിയിലേറെ സ്ഥിര നിക്ഷേപമുണ്ട്.

തന്റെ കുടുംബം പാരമ്പര്യമായി നിരവധി ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാവരും ആദായ നികുതി അടയ്ക്കുന്നുണ്ടെന്നുമാണ് സമ്പത്തിനെ കുറിച്ചുള്ള ചോദ്യത്തിന് കിഷോർ മറുപടി നൽകിയത്. ഒന്നിലധികം വാഹനങ്ങൾ സ്വന്തമായുള്ളത് തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ബോളിവുഡിലേതടക്കം സിനിമാ താരങ്ങളുമായും കിഷോർ സൗഹൃദം പുലർത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NABA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.