
ന്യൂഡൽഹി: സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ 556-ാം ജന്മവാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ 14 ഇന്ത്യക്കാരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. സിഖ് മതത്തിൽപെട്ടവരല്ലെന്ന് ആരോപിച്ചായിരുന്നു 14 ഇന്ത്യൻ ഹിന്ദുക്കളെ തിരിച്ചയച്ചത്. ആദ്യം പ്രവേശനം അനുവദിക്കുകയും പിന്നീട് ഇവർ 14 പേരും സിഖുകാരല്ല ഹിന്ദുക്കളാണെന്ന് ചൂണ്ടികാട്ടി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാകിസ്ഥാൻ സന്ദർശിക്കാൻ അനുമതി നൽകിയവരിൽ ഏകദേശം 2,100 പേരായിരുന്നു ഉണ്ടായിരുന്നത്. ഈ സംഘത്തിൽ ഉൾപ്പട്ടവരായിരുന്നു പാകിസ്ഥാൻ തിരിച്ചയച്ച 14 പേരുമെന്നാണ് വിവരം. എന്നാൽ രേഖകളിൽ 'സിഖ്' എന്ന് രേഖപ്പെടുത്തിയവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുവദിക്കൂ എന്നായിരുന്നു പാക് ഉദ്യോഗസ്ഥരുടെ നിലപാട്. ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗുരുദ്വാര ജന്മസ്ഥാനിലാണ് ഗുരു നാനാക്കിന്റെ ജന്മവാർഷികാഘോഷം നടക്കുന്ന പ്രധാന സ്ഥലം. പത്ത് ദിവസത്തെ സന്ദർശനാനുമതിയാണ് തീർത്ഥാടകർക്കുള്ളത്. ഗുരുദ്വാര പഞ്ചാ സാഹിബ് ഹസൻ അബ്ദാൽ, ഗുരുദ്വാര സച്ചാ സൗദ ഫാറൂഖാബാദ്, ഗുരുദ്വാര ദർബാർ സാഹിബ് കർത്താർപുർ എന്നിവിടങ്ങളിലും തീർത്ഥാടകർ സന്ദർശനം നടത്തും.
പാകിസ്ഥാനിൽ ജനിച്ച സിന്ധി വംശജരായ ഹിന്ദു തീർത്ഥാടകരാണ് 14 പേരും. ഡൽഹി, ലഖ്‌നൗ എന്നിവിടങ്ങളിലുള്ള ഇവർ ഇന്ത്യൻ പൗരത്വം നേടിയവരാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യമായ അനുമതിയില്ലാത്തതിനാൽ, സ്വതന്ത്രമായി വിസയ്ക്ക് അപേക്ഷിച്ച 300 പേരെ അതിർത്തിയുടെ ഇന്ത്യയുടെ ഭാഗത്ത് തിരിച്ചയച്ചിരുന്നു. ഏപ്രിൽ 22ന് ജമ്മുകാശ്മീരിലെ പഹൽഗ്രാമിൽ നടന്ന ഭീകരാക്രമണത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനിടയിലാണ് ഈ സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |