മുംബയ്: ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മുംബയ് നഗരത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്‌ഡ്രില്ലുകൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്.
സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങൾ നിരന്തരം അവലോകനം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകി. സംശയകരമായ കാര്യങ്ങളുണ്ടെങ്കിൽ അറിയിക്കാൻ ജനങ്ങളോടും അഭ്യർത്ഥിച്ചു. ആഘോഷ കാലമായതിനാലാണ് സുരക്ഷ വർദ്ധിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. നവംബറിൽ മഹാരാഷ്‌ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം പരിഗണിച്ചും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |