
ആലപ്പുഴ: ഭോപ്പാലിലെ ബൈക്ക് അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ നെഹ്റു ട്രോഫി കാവുങ്കൽ ക്ഷേത്രത്തിന് സമീപം അനന്തു അജിത്ത്, കൈനകരി ഗുരുമന്ദിരം വായനശാലയ്ക്ക് സമീപം വിഷ്ണു രഘുനാഥ് എന്നിവരാണ് മരണപ്പെട്ടത്.നേവി ഉദ്യോഗസ്ഥരായ ദേശീയ കയാക്കിംഗ് താരങ്ങളാണ് ഇരുവരും.
പുന്നമട സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജല കായിക കേന്ദ്രത്തിൽനിന്നാണ് ഇവർ പരിശീലനം നേടിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് ഇവർക്ക് അപകടം സംഭവിച്ചത്. ഭോപാലിലെ സുഹൃത്തുക്കൾ വഴി വീട്ടുകാർ ഇന്ന് രാവിലെയാണ് വിവരമറിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |